വിനോദ സഞ്ചാര, ബിസിനസ് വിസകളില്‍ യുഎസ് സന്ദര്‍ശിക്കുന്ന വിദേശികള്‍ ഇന്നു മുതല്‍ 15,000 ഡോളര്‍വരെ ബോണ്ടായി നല്‍കേണ്ടി വരും. വിസ കാലാവധികഴിഞ്ഞും, ഇവര്‍ യുഎസില്‍ തങ്ങുന്നില്ല എന്നുറപ്പിക്കാന്‍ വേണ്ടിയാണിത്. എന്നാല്‍ എല്ലാ രാജ്യങ്ങള്‍ക്കും ഈ ചട്ടം ബാധകമല്ല.
ബാധകമായ രാജ്യങ്ങളുടെ പട്ടിക പിന്നീട് പ്രഖ്യാപിക്കും .പദ്ധതി ഈമാസം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. 2026 ഓഗസ്റ്റ് അഞ്ചുവരെയാകും പരീക്ഷണം. ഇക്കാലയളവിൽ ബി-1/ബി-2 വിസകൾക്ക് അപേക്ഷിക്കുന്നവർ ബോണ്ടുതുകയും നൽകണം. ഇത് എത്രയെന്ന് നിർദിഷ്ട രാജ്യങ്ങളിലെ യുഎസ് നയതന്ത്രകാര്യാലയങ്ങൾ അറിയിക്കും. ബി-1/ബി-2 വിസകളുടെ കാലാവധികഴിഞ്ഞും യുഎസിൽ തങ്ങുന്നത് ഏതെല്ലാം രാജ്യക്കാരാണെന്ന് വിദേശകാര്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
ഈ രാജ്യങ്ങൾക്കാണ് ചട്ടം ബാധകമാവുക. വിസക്കാലാവധി കഴിഞ്ഞും യുഎസിൽ കഴിയുന്നവർ ഉയർത്തുന്ന സുരക്ഷാഭീഷണിയിൽനിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള ട്രംപ് സർക്കാരിന്റെ നയത്തിന്റെ നെടുംതൂണുകളിൽ ഒന്നാണ് ചട്ടമെന്ന് വിദേശകാര്യവകുപ്പ് പറഞ്ഞു. അഞ്ചുലക്ഷത്തിലേറെപ്പേർ ഇത്തരത്തിൽ യുഎസിലുണ്ടെന്നാണ് ആഭ്യന്തരസുരക്ഷാവകുപ്പിന്റെ 2023 സാമ്പത്തികവർഷത്തെ റിപ്പോർട്ട് പറയുന്നത്.

