സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായി തുടരുന്ന ശ്രീലങ്കയിലേക്കുള്ള യാത്രകള്‍ പുനഃപരിശോധിക്കണമെന്ന് പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി യുഎസ്. കോവിഡ്, ഇന്ധനക്ഷാമം തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ യാത്രകള്‍ പുനഃപരിശോധിക്കണമെന്ന് ഉത്തരവ്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രാദേശിക മാധ്യമ അപ്ഡേറ്റുകള്‍ നിരീക്ഷിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയുള്ള തീവ്രവാദ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ശ്രീലങ്കയുടെ ഉള്‍പ്രദേശങ്ങളില്‍ കഴിയുന്ന യുഎസ് പൗരന്‍മാര്‍ക്ക് അടിയന്തര സഹായമെത്തിക്കുന്നതില്‍ പരിമിതിയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം, സാമ്പത്തിക പ്രതിസന്ധി രാഷ്ട്രീയ പ്രതിസന്ധിയായി മാറിയ ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോതബയ രാജപക്സെ രാജിവച്ചേക്കില്ലെന്ന് സൂചന. ഒരു സാഹചര്യത്തിലും പ്രസിഡന്റ് രാജിവക്കില്ലെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പാര്‍ലമെന്റിനെ അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഏത് പ്രതിസന്ധിയേയും നേരിടുമെന്നും ചീഫ് വിപ്പ് ജോണ്‍സണ്‍ ഫെര്‍ണാടോ പാര്‍ലമെന്റിനെ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
English Summary:US urges reconsideration of trip to Sri Lanka
You may also like this video