Site iconSite icon Janayugom Online

ഇന്ത്യയിലെ മതസ്വാതന്ത്ര്യം ഉപരോധമേര്‍പ്പെടുത്തണമെന്ന് യുഎസ്; വിമര്‍ശനം തുടര്‍ച്ചയായ നാലാം വര്‍ഷം

USUS

ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിനെതിരെ വീണ്ടും യുഎസ് പാനൽ റിപ്പോർട്ട്. കടുത്ത വിമർശനമാണ് ഇത്തവണയും യുഎസ് പാനൽ ഉന്നയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭരണത്തിന് കീഴിൽ ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുകയാണെന്നും അവരുടെ സാഹചര്യം ഇന്ത്യയിൽ നിത്യേന മോശമായി കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു.
ഇന്ത്യയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും പാനൽ ശുപാര്‍ശ ചെയ്യുന്നു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം കടുത്ത വിമർശനമാണ് മതസ്വാതന്ത്ര്യങ്ങൾ പരിശോധിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മിഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ഇന്ത്യക്കും കേന്ദ്ര സർക്കാരിനുമെതിരെ ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം, ഏപ്രിലിൽ നടത്തിയ കമ്മിഷൻ കണ്ടെത്തലുകൾ പക്ഷപാതപരവും കൃത്യമല്ലാത്തതുമാണെന്ന് വിശേഷിപ്പിച്ച് ഇന്ത്യൻ സർക്കാർ തള്ളിയിരുന്നു.
ഇന്ത്യയുടെ യുഎസിലുള്ള സ്വത്തുക്കൾ മരവിപ്പിക്കുകയോ രാജ്യത്തിലേക്കുള്ള പ്രവേശനം തടയുകയോ ചെയ്തുകൊണ്ട് മതസ്വാതന്ത്ര്യ ലംഘനങ്ങൾക്ക് ഉത്തരവാദികളായ ഏജൻസികൾക്കും ഉദ്യോഗസ്ഥർക്കും എതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് സമിതി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടു.
മുസ്ലിങ്ങൾക്കും, ക്രിസ്ത്യാനികൾക്കും എതിരെ ഇന്ത്യയിൽ നടക്കുന്ന അതിക്രമങ്ങള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഭീഷണിയുടെയും ഭയത്തിന്റെയും അന്തരീക്ഷമാണ് ഇന്ത്യയിലുള്ളത്. യുഎപിഎ, രാജ്യദ്രോഹ നിയമം തുടങ്ങിയ നിയമങ്ങള്‍ ഒരു വിഭാഗത്തിനെതിരായി ദുരുപയോഗം ചെയ്യപ്പെടുന്നു. നിരവധി മാധ്യമപ്രവർത്തകർ, അഭിഭാഷകർ, അവകാശ പ്രവർത്തകർ, മതന്യൂനപക്ഷ അംഗങ്ങള്‍ എന്നിവരെ അധികാരികൾ നിരീക്ഷിക്കുകയും തടവിലാക്കുകയും ചെയ്തതായി റിപ്പോര്‍ട്ടിലുണ്ട്.
ന്യൂനപക്ഷങ്ങള്‍ക്കെതിരായ ബുള്‍ഡോസര്‍ നടപടികള്‍, ആൾക്കൂട്ട ആക്രമണങ്ങള്‍, ഗോസംരക്ഷകരുടെ പ്രവര്‍ത്തനങ്ങള്‍, ബിജെപി നേതാക്കള്‍ തുടര്‍ച്ചയായി നടത്തുന്ന വിദ്വേഷ പരാമർശങ്ങൾ എന്നിവയും റിപ്പോർട്ടിൽ ഇടംനേടി.

eng­lish sum­ma­ry; US wants to curb reli­gious free­dom in India
you may also like this video:

Exit mobile version