Site iconSite icon Janayugom Online

ഇന്ത്യ‑പാകിസ്താന്‍ സംഘര്‍ഷത്തില്‍ ഇടപെടില്ലെന്ന് യുഎസ്

ഇന്ത്യ‑പാകിസ്താന്‍ സംഘര്‍ഷത്തില്‍ ഇടപെടില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പറഞു, സംഘര്‍ഷങ്ങള്‍ വാഷിംഗ്ടണ്‍ സൂക്ഷമമായി നിരീക്ഷിച്ചുവരികയാണെന്നും എന്നാല്‍ സംഘര്‍ഷം അമേരിക്കയുടെ പോരാട്ടമല്ലെന്നും പ്രശ്നങ്ങള്‍ വളരെ എളുപ്പത്തില്‍ പരിഹരിക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ മാത്രമേ യുഎസിന് സാധിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു, അടിസ്ഥാനപരമായി ഇത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല, മാത്രമല്ല അമേരിക്കയുടെ നിയന്ത്രണപരിധിയിൽ വരുന്ന വിഷയവുമല്ലെന്നും ജെഡി വാൻ‍സ് പറഞ്ഞു.

ആയുധങ്ങൾ താഴെ വെയ്ക്കണമെന്ന് ഇന്ത്യയോട് പറയാൻ അമേരിക്കയ്ക്ക് സാധിക്കില്ല. പാക്കിസ്താനോടും. നയതന്ത്ര മാർഗങ്ങളിലൂടെ പ്രശ്നപരിഹാരത്തിനുള്ള സാധ്യത ആലോചിക്കും. ഇപ്പോഴത്തെ പ്രശ്നങ്ങൾ യുദ്ധത്തിലേക്ക് പോകില്ലെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ഒരു ആണവ സംഘർഷത്തിലേക്ക് നീങ്ങരുതെന്നാണ് ആഗ്രഹിക്കുന്നത്. ഈ ഘട്ടത്തിൽ അത് സംഭവിക്കുമെന്ന് ഞങ്ങൾ കരുതുന്നില്ലഎന്നും ജെഡി വാൻസ് പറഞ്ഞു.ഇന്ത്യ‑പാക് സംഘർഷം അവസാനിപ്പിക്കാൻ തന്നാൽ സാധിക്കുന്നത് ചെയ്യാൻ തയ്യാറാണെന്ന് നേരത്തേ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. 

US will not inter­vene in India-Pak­istan conflict

Exit mobile version