Site iconSite icon Janayugom Online

സപ്ലൈക്കോയില്‍ ഉത്രാട ദിന വിലക്കുറവ്; തിരഞ്ഞെടുത്ത സബ്സ്ഡി ഇതര സാധനങ്ങള്‍ 10 ശതമാനം വരെ വിലക്കുറവില്‍

സപ്ലൈകോയില്‍  ഉത്രാടദിനത്തില്‍ വമ്പന്‍  വിലക്കുറവ്. തിരഞ്ഞെടുത്ത സബ്‌സിഡിയിതര സാധനങ്ങള്‍ക്ക്, 10% വരെ വിലക്കുറവ് ഉത്രാട ദിനത്തില്‍ ലഭിക്കും. ഓണം  പ്രമാണിച്ച് സപ്ലൈകോയില്‍ നിലവിലുള്ള ഓഫറിനും വിലക്കുറവിനും പുറമേയാണ് പുതിയ ആനുകൂല്യം.

അരി, എണ്ണ, സോപ്പ്, നെയ്യ്, ഡിറ്റര്‍ജെന്റുകള്‍, ശബരി ഉത്പന്നങ്ങള്‍ തുടങ്ങിയവയ്ക്കാണ് അധിക വിലക്കുറവ് ലഭിക്കുക. സപ്ലൈകോ ഓണച്ചന്തകള്‍ക്ക് പുറമെ മാവേലി സ്റ്റോര്‍, മാവേലി സൂപ്പര്‍ സ്റ്റോര്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിങ്ങനെയുള്ള എല്ലാ വില്പന ശാലകളിലും ഉത്രാടദിനത്തില്‍ വിലക്കുറവ് ലഭിക്കും. തിരഞ്ഞെടുത്ത നിത്യോപയോഗ ബ്രാന്‍ഡഡ് ഉല്പന്ന ങ്ങള്‍ക്ക് % ശതമാനം വരെ വിലക്കുറവ് സെപ്റ്റംബര്‍ നാലു വരെ നല്‍കുന്നുണ്ട്.

Exit mobile version