Site iconSite icon Janayugom Online

മദ്യ വില്‍പ്പനയില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വരുമാനമുള്ള സംസ്ഥാനം ഉത്തര്‍പ്രദേശ്

മദ്യവില്‍പ്പനയില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വരുമാനം ഉള്ള സംസ്ഥാനം ബിജെപിയുടെആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശാണ്. 2024–25 സാമ്പത്തിക വര്‍ഷത്തില്‍ യുപിയില്‍ മദ്യം വിറ്റ് നേടിയത് 51,000 കോടി രൂപയാണ്. 2018–19 വര്‍ഷത്തില്‍ യുപിയില്‍ 23,927 കോടി രൂപയായിരുന്നു മദ്യവിലയിലുള്ള വരുമാനം. അതാണ് 2024.25ല്‍ ഇരട്ടിയിലേറെ വര്‍ധിച്ചത്.

രണ്ടാമതും മൂന്നാമതും ഉള്ളത് യഥാക്രമം കോൺ​ഗ്രസ്, ബിജെപി സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. കോൺഗ്രസ്‌ ഭരിക്കുന്ന കർണാടകത്തിന്റെ മദ്യ വില്പനയിൽ നിന്നുള്ള വരുമാനം 38,525 കോടി രൂപയാണ്. 30,500 കോടി രൂപയാണ് മദ്യ വില്പനയിലൂടെ വരുമാനം ലഭിച്ച ബിജെപി ഭരിക്കുന്ന മഹാരാഷ്‌ട്ര മൂന്നാമതുള്ളത്. വസ്തുത ഇങ്ങനെയായിരിക്കെ സത്യങ്ങള്‍ മറച്ചുവെച്ച് കേരളത്തിലാണ് മദ്യ വില്പന കൂടുതലെന്ന പ്രചരണമാണ് നടക്കുന്നത് 

Uttar Pradesh is the state with the high­est rev­enue from liquor sales in the country.

Exit mobile version