ഉത്തരാഖണ്ഡിലെ നിർമാണത്തിലിരിക്കുന്ന സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ മറ്റ് 40 തൊഴിലാളികൾക്കൊപ്പം പുറത്തിറങ്ങിയ മകനെ കാണാനാകാതെ അച്ഛന്‍ വിടവാങ്ങി. ജാര്‍ഖണ്ഡിലാണ് സംഭവം. മകന്‍ പുറത്തിങ്ങുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് 70 കാരനായ അച്ഛന്‍ മരിച്ചത്. നവംബർ 12 ന് തുരങ്കം തകർന്നതിനെ കുറിച്ച് കേട്ടത് മുതൽ ബർസ മുർമു എന്ന ബാസെറ്റ് തന്റെ മകൻ 28 കാരനായ ഭക്തുവിനെക്കുറിച്ച് ഉത്കണ്ഠാകുലനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ബുധനാഴ്ച പറഞ്ഞു.
കിഴക്കൻ സിംഗ്‌ഭും ജില്ലയിലെ ബഹ്‌ദ ഗ്രാമവാസിയായ ബർസ മുർമു ചൊവ്വാഴ്ച രാവിലെ 8 മണിയോടെയാണ് മരിച്ചത്. വൈകിട്ടോടെ ഭക്തു തുരങ്കത്തില്‍നിന്ന് രക്ഷപ്പെട്ടെത്തുകയും ചെയ്തു.
ജാർഖണ്ഡിൽ നിന്നുള്ള മറ്റ് 14 പേർക്കൊപ്പം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വൈദ്യ പരിശോധനയ്ക്കായി മറ്റുള്ളവരോടൊപ്പം എത്തിയ ഭക്തുവും ഋഷികേശിലെ എയിംസിൽ സുഖം പ്രാപിച്ചുവരുന്നു. ഉത്തരാഖണ്ഡിലെ ചാർധാം റൂട്ടിൽ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം നവംബർ 12 നാണ് തകർന്നത്.
English Summary: Uttarakashi accident: Father dies of worry; The son escaped within hours
You may also like this video