23 January 2026, Friday

Related news

January 23, 2026
January 22, 2026
January 21, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026

ഉത്തരാകാശി അപകടം: ആശങ്കയില്‍ മനംനൊന്ത് അച്ഛന്‍ മരിച്ചു; മണിക്കൂറുകള്‍ക്കുള്ളില്‍ മകന്‍ രക്ഷപ്പെട്ടെത്തി

Janayugom Webdesk
റാഞ്ചി
November 30, 2023 1:20 pm

ഉത്തരാഖണ്ഡിലെ നിർമാണത്തിലിരിക്കുന്ന സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ മറ്റ് 40 തൊഴിലാളികൾക്കൊപ്പം പുറത്തിറങ്ങിയ മകനെ കാണാനാകാതെ അച്ഛന്‍ വിടവാങ്ങി. ജാര്‍ഖണ്ഡിലാണ് സംഭവം. മകന്‍ പുറത്തിങ്ങുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് 70 കാരനായ അച്ഛന്‍ മരിച്ചത്. നവംബർ 12 ന് തുരങ്കം തകർന്നതിനെ കുറിച്ച് കേട്ടത് മുതൽ ബർസ മുർമു എന്ന ബാസെറ്റ് തന്റെ മകൻ 28 കാരനായ ഭക്തുവിനെക്കുറിച്ച് ഉത്കണ്ഠാകുലനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ബുധനാഴ്ച പറഞ്ഞു.

കിഴക്കൻ സിംഗ്‌ഭും ജില്ലയിലെ ബഹ്‌ദ ഗ്രാമവാസിയായ ബർസ മുർമു ചൊവ്വാഴ്ച രാവിലെ 8 മണിയോടെയാണ് മരിച്ചത്. വൈകിട്ടോടെ ഭക്തു തുരങ്കത്തില്‍നിന്ന് രക്ഷപ്പെട്ടെത്തുകയും ചെയ്തു. 

ജാർഖണ്ഡിൽ നിന്നുള്ള മറ്റ് 14 പേർക്കൊപ്പം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വൈദ്യ പരിശോധനയ്ക്കായി മറ്റുള്ളവരോടൊപ്പം എത്തിയ ഭക്തുവും ഋഷികേശിലെ എയിംസിൽ സുഖം പ്രാപിച്ചുവരുന്നു. ഉത്തരാഖണ്ഡിലെ ചാർധാം റൂട്ടിൽ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം നവംബർ 12 നാണ് തകർന്നത്. 

Eng­lish Sum­ma­ry: Uttarakashi acci­dent: Father dies of wor­ry; The son escaped with­in hours

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.