Site icon Janayugom Online

18 കുട്ടികളുടെ മരണത്തിന് കാരണമായ കഫ് സിറപ്പ്; നിര്‍മ്മാതാക്കള്‍ അറസ്റ്റില്‍

കഴിഞ്ഞ വര്‍ഷം ഉസ്‌ബെക്കിസ്ഥാനില്‍ 18 കുട്ടികളുടെ മരണത്തിന് കാരണമായ കഫ് സിറപ്പ് നിര്‍മ്മിച്ച ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ ഡ്രഗ്സ് ഇന്‍സ്പെക്ടറുടെ പരാതിയില്‍ മരിയോണ്‍ ബയോടെക്കിന്റെ രണ്ട് ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് നടപടി.

ഉത്തര്‍പ്രദേശ് സംസ്ഥാന ഡ്രഗ് അതോറിറ്റി മരിയോണ്‍ ബയോടെക്കിന്റെ മരുന്നുകളുടെ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ അവയില്‍ 22 എണ്ണം നിലവാരമുള്ളതല്ല എന്ന് കണ്ടെത്തിയിരുന്നു. എഫ്‌ഐആറില്‍ പേരുള്ള മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം കമ്പനിയുടെ രണ്ട് ഡയറക്ടര്‍മാര്‍ ഒളിവിലാണ്.

Eng­lish Sum­ma­ry: Uzbek­istan cough syrup deaths case: 3 employ­ees of Noi­da phar­ma firm arrested
You may also like this video

Exit mobile version