Site iconSite icon Janayugom Online

ജ്യോതി മൽഹോത്രക്കൊപ്പം വി മുരളീധരനും കെ സുരേന്ദ്രനും; സംഭവം കേരളത്തിലെ വന്ദേഭാരത് പ്രചാരണ വേളയിൽ

യൂട്യൂബർ ജ്യോതി മൽഹോത്രയുടെ വീഡിയോയിൽ മുൻ കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും. കേരളത്തിലെ വന്ദേഭാരത് ട്രെയിന്റെ പ്രചാരണത്തിന് വേണ്ടിയാണ് പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിൽ അറസ്റ്റിലായ ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത്. 

വി മുരളീധരനുമായി സംസാരിച്ച് ഇവർ വ്ലോഗും തയ്യാറാക്കിയിരുന്നു. കാസർകോട് നിന്ന് തിരുവനന്തപുരം വരെയാണ് ജ്യോതി മൽഹോത്ര യാത്ര ചെയ്തത്. ജ്യോതി ചാരവൃത്തി കേസിൽ അറസ്റ്റിലാകുന്നതിന് മുൻപ് സംസ്ഥാന സർക്കാർ ക്ഷണിച്ചു വരുത്തിയ സംഭവം ബിജെപി നേതാക്കൾ വലിയ വിവാദമാക്കുമ്പോഴാണ് വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത്. 

Exit mobile version