Site iconSite icon Janayugom Online

അനുഗ്രഹം തേടാനെന്ന വ്യാജേന കാല്‍തൊട്ട് വണങ്ങുന്നതിനിടെ ഓണ്‍ക്യാമറയ്ക്കു മുമ്പില്‍ വാസ്തു വിദഗ്ധനെ രണ്ടുപേര്‍ ചേര്‍ന്ന് കുത്തിക്കൊന്നു

gurujiguruji

കര്‍ണാടകയില്‍ ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ പ്രമുഖ വാസ്തു വിദഗ്ധൻ ചന്ദ്രശേഖര്‍ ഗുരുജിയെ കുത്തിക്കൊന്നു. കർണാടകയിൽ ഹുബ്ബള്ളി ജില്ലയിലെ ഒരു ഹോട്ടലിൽവച്ചാണ് ഗുരുജിയെ രണ്ടുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഇദ്ദേഹത്തിന് കുത്തേല്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട് ഹോട്ടലിലെ റിസപ്ഷൻ ഏരിയയിൽ ചന്ദ്രശേഖർ ഗുരുജി ഇരിക്കുമ്പോഴാണ് അക്രമികൾ അടുത്തേക്ക് എത്തിയത്. കസേരയിലിരിക്കുകയായിരുന്ന ഗുരുജിയുടെ സമീപത്തേക്ക് എത്തിയ ഒരാൾ അനുഗ്രഹം വാങ്ങാനെന്നോണം കാലുകളിൽ തൊടുന്നതിനിടെ മറ്റേയാൾ തുണിക്കിടയിൽ ഒളിപ്പിച്ചിരുന്ന കത്തി എടുത്ത് ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് നിരവധി തവണ ചന്ദ്രശേഖറിന്റെ ശരീരത്തിലുടനീളം കുത്തുകയായിരുന്നു. ഈ ദൃശ്യങ്ങളെല്ലാം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ബംഗള്‍കോട്ട സ്വദേശിയായ ഇദ്ദേഹം വ്യക്തിപരമായ ആവശ്യത്തിനായി ഹൂബ്ബള്ളിയില്‍ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. 

Eng­lish Sum­ma­ry: Vaas­tu expert stabbed infront of on camera

You may like this video also

Exit mobile version