Site iconSite icon Janayugom Online

ഗവേഷണ പദ്ധതിയിൽ ഒഴിവുകൾ: വാക്ക്-ഇന്‍— ഇന്റര്‍വ്യൂ 20ന്, ബിരുദധാരികള്‍ക്ക് അവസരം

vacancyvacancy

തിരുവനന്തപുരം പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ സ്‌കിൽഡ് ലേബറിന്റെ രണ്ട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോളോജിക്കൽ സയൻസ് വിഷയത്തിൽ ബിരുദമാണ് യോഗ്യത. ഫെല്ലോഷിപ്പ് പ്രതിമാസം 12,000 രൂപ. പ്രായം 2022 ജനുവരി ഒന്നിന് 36 വയസു കവിയാൻ പാടില്ല. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃതമുള്ള വയസിളവ് ലഭിക്കും. താത്പ്പര്യമുള്ളവർ വിശദമായ ബയോഡേറ്റ, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയും അവയുടെ പകർപ്പുകളും സഹിതം ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പാലോട്, തിരുവനന്തപുരം695562 എന്ന വിലാസത്തിൽ ഏപ്രിൽ 20 നു രാവിലെ 10 ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിശദവിവരങ്ങൾക്ക്:  www.jntbgri.res.in.

Eng­lish Sum­ma­ry: Vacan­cies in Research Project: Walk-in- Inter­view on 20th

You may like this video also

Exit mobile version