രാജ്യത്ത് ഒമിക്രോൺ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ വാക്സിനേഷൻ നിർബന്ധമാക്കി പുതുച്ചേരി . കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ എല്ലാവരും നിർബന്ധമായി കോവിഡ് വാക്സിൻ സ്വീകരിക്കണമെന്ന ഉത്തരവിറക്കിയത് ആരോഗ്യ ഡയറക്ടറാണ്. വാക്സിൻ സ്വീകരിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പുതുച്ചേരി ഭരണകൂടം അറിയിച്ചു. അർഹരായ എല്ലാ ആളുകൾക്കും ഒരു ശതമാനം പരിരക്ഷ നേടാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും വൈറസ് പടരാൻ ഇടമുണ്ടാകരുതെന്നും ഉദ്ദേശിച്ചാണ് ഈ തീരുമാനമെടുത്തതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
1973ലെ പൊതുജനാരോഗ്യ നിയമപ്രകാരമാണ് വാക്സിൻ നിർബന്ധമാക്കിയിരിക്കുന്നത്. ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ സർവീസസ് ഡയറക്ടർ ജി. ശ്രീരാമുലു ശനിയാഴ്ച രാത്രി പുറത്തിറക്കിയ ഉത്തരവിൽ ഇത് വ്യക്തമാക്കുകയും ഇത് ഉടൻ പ്രാബല്യത്തിൽ വരുമെന്നും അറിയിച്ചു. പലയിടത്തും ജനങ്ങൾ വാക്സിനെടുക്കുന്നതിൽ വിമുഖത കാണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതുച്ചേരി ഭരണകൂടം കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്.
വാക്സിൻ എടുക്കുന്നവർക്ക് 50, 000 രൂപയുടെ മൊബൈൽ ഫോൺ നൽകുമെന്ന് നേരത്തെ രാജ്കോട്ട് മുൻസിപ്പാലിറ്റി പ്രഖ്യാപിച്ചിരുന്നു. ആദ്യമായാണ് രാജ്യത്ത് വാക്സിൻ നിർബന്ധമാക്കി ഉത്തരവിറക്കുന്നത്. വാക്സിനേഷൻ നൽകുന്നതിൽ അർഹരായ എല്ലാവരെയും ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ പുതുച്ചേരിയിലെ അഡ്മിനിസ്ട്രേഷൻ നേരത്തെ ശക്തമാക്കിയിരുന്നു.
english summary; Vaccination made compulsory in Puducherry
you may also like this video;