സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 1,22,701 കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി. സംസ്ഥാനത്ത് ആകെ 4,41,670 കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കി. ഇതോടെ ഈ പ്രായത്തിലുള്ള നാലിലൊന്നിലധികം (29 ശതമാനം) കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാനായി. തിരുവനന്തപുരം 7871, കൊല്ലം 9896, പത്തനംതിട്ട 5141, ആലപ്പുഴ 9185, കോട്ടയം 11,776, ഇടുക്കി 1743, എറണാകുളം 1856, തൃശൂര്‍ 19,156, പാലക്കാട് 12,602, മലപ്പുറം 10,581, കോഴിക്കോട് 3528, വയനാട് 3929, കണ്ണൂര്‍ 21,626, കാസര്‍കോട് 3811 എന്നിങ്ങനെയാണ് കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കിയത്.
ENGLISH SUMMARY:Vaccination of children is over one lakh again
You may also like this video