Site iconSite icon Janayugom Online

ന്യൂമോണിയക്കെതിരെ വാക്‌സിന്‍

vaccinevaccine

നവജാത ശിശുക്കളിലെ ന്യൂമോണിയക്കെതിരായ വാക്സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ വിദഗ്ധ സമിതി അനുമതി നല്‍കി. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബയോളജിക്കല്‍ഇ വികസിപ്പിച്ച പിസിവി14 വാക്സിന്റെ പരീക്ഷണത്തിനാണ് അനുമതി. ആറ് മുതല്‍ 14 ആഴ്ച പ്രായമുള്ള കുഞ്ഞുങ്ങളില്‍ ഒന്നും, ഒന്നിലധികം ഡോസുകളുമായാണ് വാക്സിന്‍ നല്‍കുക.
ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളില്‍ അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണത്തിന് ന്യൂമോണിയ അണുബാധ ഒരു പ്രധാന കാരണമായി ഇന്നും തുടരുകയാണ്. പിസിവി 14 വാക്സിനിലൂടെ ആഗോളതലത്തില്‍ ന്യൂമോണിയ മൂലമുണ്ടാകുന്ന ദശലക്ഷകണക്കിന് ശിശുക്കളുടെ ജീവന്‍ സംരക്ഷിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 

Eng­lish Sum­ma­ry: Vac­cine against pneumonia

You may like this video also

Exit mobile version