Site icon Janayugom Online

രാജ്യത്ത് വാക്സിൻ വിതരണം 200 കോടി പിന്നിട്ടു

രാജ്യത്ത് വാക്സിൻ വിതരണം 200 കോടി ഡോസ് പിന്നിട്ടു. ഇന്ന് മാത്രം രണ്ട് ലക്ഷത്തിൽ അധികം ഡോസ് വിതരണം ചെയ്തു. 18 മാസത്തിനുള്ളിൽ 200 കോടി ഡോസ് വിതരണം ചെയ്ത് രാജ്യം റെക്കോർഡ് തീർത്തെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവിയ ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ വർഷം ജനുവരി 16 നാണ് രാജ്യത്ത് കോവിഡ് വാക്സിനേഷൻ തുടങ്ങിയത്. തുടക്കത്തിൽ ആരോഗ്യ പ്രവർത്തകർക്കും മുന്നണി പോരാളികൾക്കും നൽകിയ വാക്സിൻ ഇപ്പോൾ 12 വയസിന് മുകളിൽ ഉള്ളവർക്കും നൽകി തുടങ്ങി. കഴിഞ്ഞ ഒക്ടോബറിൽ വാക്സിസിനേഷൻ നൂറ് കോടി പിന്നിട്ടിരുന്നു.

അതേസമയം രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 20528 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

Eng­lish summary;Vaccine dis­tri­b­u­tion in the coun­try has crossed 200 crores

You may also like this video;

Exit mobile version