ആറു മാസത്തിനുള്ളില്‍ കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ അവതരിപ്പിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി അഡാര്‍ പൂനവാല.കുട്ടികള്‍ക്കായുള്ള നൊവാവാക്‌സ് കോവിഡ് 19 വാക്‌സിന്‍ ആണ് ആറു മാസത്തിനുള്ളില്‍ വിതരണത്തിന് തയ്യാറാവുന്നത്.കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അഡാര്‍ പൂനവാല.‘ആറു മാസത്തിനുള്ളില്‍ ഞങ്ങളുടെ വാക്‌സിന്‍ എത്തും. ഇപ്പോള്‍ അവസാനഘട്ട പരീക്ഷണത്തിലാണ്. മൂന്നു വയസ്സു വരെയുള്ള കുട്ടികളില്‍ മികച്ച ഫലമാണ് കാണിക്കുന്നതെന്നും പൂനവാല വ്യക്തമാക്കി.
ഇൻഡൊനീഷ്യ പോലുള്ള രാജ്യങ്ങളിലേക്ക് ഇതിനകം കയറ്റുമതി ചെയ്തിട്ടുള്ള നോവാവാക്സ് വാക്സിന്‍ കൂടാതെ, അസ്ട്രാസെനക്ക, സ്പുട്നിക് ഷോട്ടുകളും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിക്കുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മ്മാതാക്കളായ സിറം പ്രതിവര്‍ഷം 1.5 ബില്ല്യണ്‍ ഡോസ് വാക്സിനാണ് നിർമ്മിക്കുന്നത്. 165 രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് വാക്സിന്‍ വിതരണം ചെയ്യുന്നുണ്ട്.
english summary;Vaccine for children under six months says by Adar Poonawala
you may also like this video;