Site icon Janayugom Online

വാക്സിന്‍ മിശ്രണം: മതിയായ വിവരങ്ങളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

കോവിഡ് വാക്സിന്‍ മിശ്രണവുമായി ബന്ധപ്പെട്ട് മതിയായ വിവരങ്ങളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ദേശീയതല കോവിഡ് പ്രതിരോധ സമിതിയുടെ പക്കലുള്ള ഇത്തരം ഗവേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിഷയത്തില്‍ ശുപാര്‍ശ നല്‍കാന്‍ ഉതകുന്നതല്ല എന്നും ആരോഗ്യ സഹമന്ത്രി ഭാരതി പവാര്‍ ഒരു ചോദ്യത്തിന് മറുപടിയായി അറിയിച്ചു. കോവിഷീല്‍ഡ്- കോവാക്സിന്‍ മിശ്രണവുമായി ബന്ധപ്പെട്ട് വെല്ലുര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിന് ഗവേഷണം നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഭാരത് ബയോടെകിന് കോവാക്സിനും അവരുടെ തന്നെ മൂക്കിലൊഴിക്കാവുന്ന വാക്സിനും മിശ്രണം ചെയ്യുന്നതില്‍ പഠനം നടത്താന്‍ അനുമതി നല്‍കിയതായും മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു.

Eng­lish Summary:Vaccine mix: Cen­tral gov­ern­ment says not enough information
You may also like this video

Exit mobile version