വടക്കഞ്ചേരി അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോമോന്‍ നൃത്തം ചെയ്ത് ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സുഹൃത്തുക്കൾക്കൊപ്പം ജോമോന്‍ ബസ് ഓടിക്കുമ്പോള്‍ നൃത്തം ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.
ബുധനാഴ്ച വൈകീട്ട് ഏഴുമണിക്കാണ് മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളില്‍ നിന്ന് വിനോദയാത്ര തിരിച്ച സംഘം അപകടത്തില്‍പ്പെട്ടത്. വിദ്യാർത്ഥികളും അധ്യാപകരുമടക്കം ആഘോഷത്തിമിർപ്പിലായിരിക്കെയാണ് 11:30ഓടെ വടക്കഞ്ചേരി അഞ്ചു മൂർത്തി മംഗലത്ത് വച്ച് കെഎസ്ആർടിസി ബസ്സിന് പുറകിൽ അതിവേഗത്തിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയത്. അപകടത്തില്‍ ഒമ്പതുപേരാണ് മരിച്ചത്.
English Summary:Vadakancheri accident; Video of driver Jomon driving while dancing is out
You may also like this video