Site iconSite icon Janayugom Online

വടക്കാഞ്ചേരി വാഹനാപകടം; യുവാവിന് പിന്നാലെ യുവതിയും മരിച്ചു

ലോറിക്കു പിന്നിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് പിന്നാലെ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതിയും മരിച്ചു. കോട്ടയം ചങ്ങനാശേരി പെരുമ്പനച്ചി വെള്ളിപറമ്പിൽ വീട്ടിൽ ഇവിയോൺ (25) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ടാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടുകൂടി വടക്കഞ്ചേരി — മണ്ണുത്തി ദേശീയപാതയിൽ ചുവട്ട് പാടത്തിന് സമീപമാണ് അപകടം നടന്നത്.
അപകടത്തിൽ കോട്ടയം പാമ്പാടി പൂരപ്ര പുളിയുറുമ്പിൽ വീട്ടിൽ സനൽ (25) നേരത്തെ മരിച്ചിരുന്നു. 

ബംഗളൂരുവിൽ വിഡിയോ എഡിറ്ററായ സനൽ സുഹൃത്ത് ഇവിയോണുമൊത്ത് ബംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മുന്നിൽ പോവുകയായിരുന്ന ലോറി പെട്ടെന്ന് നിർത്തിയപ്പോൾ നിയന്ത്രണം തെറ്റിയ ബൈക്ക് ലോറിക്കു പുറകിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സനൽ മരിച്ചിരുന്നു. വടക്കഞ്ചേരി പൊലീസ് കേസെടുത്തു. സനലിന്റെ പിതാവ്: സജി, അമ്മ: ഷൈല, സഹോദരങ്ങൾ: സംഗീത, സനു. ഇവിയോണിന്റെ പിതാവ്: ഫ്രാൻസിസ്

Exit mobile version