വടകര താലൂക്ക് ഓഫീസ് തീവച്ച സംഭവത്തിൽ ആന്ധ്രാ സ്വദേശി നാരായണസതീശിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. താലൂക്ക് ഓഫീസ് കെട്ടിടത്തിൽ രാത്രി കിടക്കാൻ എത്തിയപ്പോൾ മാലിന്യങ്ങൾ കൂട്ടിയിട്ടാണ് കത്തിച്ചതെന്ന് സതീശ് പൊലീസിന് മൊഴി നൽകി. മറ്റ് മൂന്ന് കേസുകളിലും അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
നാരായണ സതീശ് മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പൊലീസ് പറഞ്ഞിരുന്നു. നേരത്തെയും ഇത്തരത്തിൽ പലയിടങ്ങളിൽ ഇയാൾ തീയിട്ടിരുന്നു. വടകരയിലെ മറ്റ് രണ്ട് സർക്കാർ ഓഫീസുകളിലാണ് ഇയാൾ തീയിട്ടിരുന്നത്. നിലവിൽ മൂന്ന് തീവയ്പ്പ് കേസുകളിൽ പ്രതിയാണ് നാരായണസതീശ്. സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത പ്രതിയുമായി നേരത്തെ പൊലീസ് വിവിധയിടങ്ങളിൽ തെളിവെടുപ്പ് നടത്തിയിരുന്നു. നേരത്തെ തീപിടിത്തമുണ്ടായ താലൂക്ക് ഓഫീസിനു സമീപത്തെ കെട്ടിടങ്ങളിലും നഗരത്തിലെ മറ്റൊരു കെട്ടിടത്തിലുമാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്.
English Summary: Vadakara taluk office set on fire; Arrest arrested
You may like this video also