Site iconSite icon Janayugom Online

വടക്കില്ലം ഗോവിന്ദൻ നമ്പൂതിരി സ്‌മാരക അവാർഡ് — 2024 അമ്പലത്തറ കുഞ്ഞികൃഷ്ണ‌ന്

സ്വാതന്ത്ര്യസമരസേനാനിയും കമ്മ്യൂണിസ്റ്റ് കർഷകപ്രസ്ഥാനത്തിന്റെ പോരാളിയുമായിരുന്ന വടക്കില്ലം ഗോവിന്ദൻ നമ്പൂതിരിയുടെ സ്‌മരണാർത്ഥം കുടുംബാംഗങ്ങൾ നൽകുന്ന പുരസ്‌കാരം ഈ വർഷം എൻഡോസൾഫാൻ വിരുദ്ധ സമര പോരാളിയായ അമ്പലത്തറകുഞ്ഞികൃഷ്ണന്. 25,000 രൂപയും ശിൽപി കെ കെ ആർ വെങ്ങര രൂപകൽപ്പന ചെയ്‌ത ശിൽപ്പവും പ്രശസ്തി പത്രവു മടങ്ങുന്നതാണ് പുരസ്‌കാരം. അഞ്ചുപതിറ്റാണ്ടിന്റെ സമര ഭരിത ജീവിതമാണ് അമ്പലത്തറ കുഞ്ഞികൃഷ്ണന്റേത്. വിപ്ലവരാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി ജയിൽവാസം അനുഭവിച്ചു. 1980കൾ തൊട്ട് പരിസ്ഥിതി സമരമുഖങ്ങളിലെ പോരാളിയാണ്. എൻഡോസൾഫാൻ വിരുദ്ധസമരങ്ങളുടെ മുന്നണി പോരാളിയെന്ന നിലയിൽ ശ്രദ്ധേയനുമാണ്. 

എൻഡോസൾഫാൻ ദുരിതബാധിതർക്ക് ആശയും ആശ്രയവു മായ സ്നേഹവീടിന്റെ സംഘാടകരിലൊരാൾ പരിസ്ഥിതിയുടെയും സാമൂഹ്യ നീതിയുടെയും രാഷ്ട്രീയം ഉയർത്തിപ്പിടിച്ചു കൊണ്ട് വിശ്രമമില്ലാത്ത പോരാട്ടമാണ് അദ്ദേഹമിപ്പോഴും തുടരുന്നതെന്ന് വടക്കില്ലം ഗോവിന്ദൻ നമ്പൂതിരി സ്മാരക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിസ്വാർത്ഥമായ പൊതുപ്രവർത്തനത്തിലേർപ്പെട്ട നൂറുകണക്കിന് മനുഷ്യരി ലൊരാളാണ് വടക്കില്ലം ഗോവിന്ദൻ നമ്പൂതിരി സ്വാതന്ത്യസമരസേനാനിയും കമ്മ്യൂണിസ്റ്റ് കർഷകപ്രസ്ഥാനത്തിൻ്റെ പോരാളിയുമായിരുന്നു. ആശയപ്രചരണ രംഗത്ത് പ്രവർത്തിച്ചതിനാൽ നവയുഗം നമ്പൂതിരി എന്ന പേരിലാണറിയപ്പെട്ടത്.

വി എസ് അനിൽകുമാർ, പത്മനാഭൻ ബ്ലാത്തൂർ, വി ആയിഷാ ബീവി എന്നിവർ അംഗങ്ങളും മാധവൻ പുറച്ചേരി സെക്രട്ടറിയുമായ സമിതിയാണ് അവാർഡ നിർണ്ണയിച്ചത്. നവംബർ 17 ന് കാലത്ത് പത്തിന് പുറച്ചേരിയി വീട്ടുമുറ്റത്ത് വെച്ച് നടക്കുന്ന അനുസ്മരണ സമ്മേളനം സി പി ഐ ദേശീയ എക്സിക്യൂട്ടിംഗം അഡ്വ കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. കഥാകാരൻ അംബികാസുതൻ മാങ്ങാട് അവാർഡ് സമർപ്പിക്കും. വാർത്താ സമ്മേളനത്തിൽ ജൂറി അംഗം പത്മനാഭൻ ബ്ലാത്തൂർ, സ്മാരക സമിതി ഭാരവാഹികളായ മാധവൻ പുറച്ചേരി, വി ഇ പരമേശ്വരൻ എന്നിവരും പങ്കെടുത്തു.

Exit mobile version