Site icon Janayugom Online

വൈഗ കാര്‍ഷികപ്രദര്‍ശനം ഇന്ന് തുടങ്ങും; ഉദ്ഘാടനം വൈകീട്ട് നാലിന്

“കാർഷിക മേഖലയിൽ മൂല്യ വർധിത ശൃംഖലയുടെ വികസനം” എന്ന ആശയത്തെ മുൻനിർത്തി സംസ്ഥാന കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന വൈഗ 2023ന് ഇന്ന് തുടക്കമാകും. വൈകിട്ട് നാലിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കൃഷിമന്ത്രി പി പ്രസാദ് അധ്യക്ഷത വഹിക്കും. ഉദ്ഘാടന സമ്മേളനത്തിൽ അരുണാചൽപ്രദേശ് കൃഷി മൃഗസംരക്ഷണ മന്ത്രി ടഗേ ടകി, സിക്കിം കൃഷി മൃഗസംരക്ഷണ മന്ത്രി ലോക് നാഥ് ശർമ, ഹിമാചൽ പ്രദേശ് കൃഷി മൃഗസംരക്ഷണ മന്ത്രി ചന്ദേർകുമാർ തുടങ്ങിയ വിശിഷ്ടാതിഥികൾ പങ്കെടുക്കും.

“കേരൾ അഗ്രോ” ലോഗോ പ്രകാശനം ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാൽ നിർവഹിക്കും. നബാർഡ് ചെയർമാൻ കെ വി ഷാജി, പത്മശ്രീ ചെറുവയൽ രാമൻ, പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ എന്നിവരെ വേദിയിൽ ആദരിക്കും. സംസ്ഥാന പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ പ്രൊ. (ഡോ) വി കെ രാമചന്ദ്രൻ, തിരുവനന്തപുരം മേയർ എസ് ആര്യാ രാജേന്ദ്രൻ, എംപി മാർ, എംല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. വൈഗയോടനുബന്ധിച്ച് നടത്തുന്ന 36 മണിക്കൂർ നീളുന്ന അഗ്രി ഹാക്കത്തോണിന്റെ ഉദ്ഘാടനം കൃഷി മന്ത്രി പി പ്രസാദ് ഇന്ന് രാവിലെ എട്ടിന് വെള്ളായണി കാര്‍ഷിക കോളജില്‍ നിര്‍വഹിക്കും.

Eng­lish Sam­mury: VAIGA agri­cul­tur­al exhi­bi­tion from Feb­ru­ary 25th to March 2nd at thiruvananthapuram

 

Exit mobile version