അഷ്ടമി ഉത്സവത്തിന് മുന്നോടിയായി വൈക്കം സമൂഹം മഹാദേവ ക്ഷേത്രത്തിൽ നടത്തി വരുന്ന സന്ധ്യവേല ഇന്ന് നടക്കും. വൈക്കം സമൂഹത്തിന്റെ സന്ധ്യവേലയുടെയാണ് സമൂഹ സന്ധ്യവേലകൾ ആരംഭിക്കുന്നത്. സന്ധ്യവേല ദിനത്തിൽ രാവിലെയും വൈകിട്ടും ആനപ്പുറത്ത് എഴുന്നള്ളിപ്പ് ഉണ്ടാകും. വൈകിട്ട് ദീപാരാധനക്ക് ശേഷമാണ് ഒറ്റപ്പണം സമർപ്പണം. ബലിക്കൽ പുരയിൽ വെള്ളപ്പട്ട് വിരിച്ചു സമൂഹം സെക്രട്ടറി കെ.സി കൃഷ്ണമൂർത്തി ഒറ്റപ്പണ സമർപ്പണത്തിന് സമൂഹത്തിന്റെ ആദ്യ അംഗമെന്ന നിലയിൽ വൈക്കത്തപ്പൻ, ഉദയനാപുരത്തപ്പൻ, തന്ത്രിമാർ തുടങ്ങിയവരെ പേരു വിളിച്ചു ക്ഷണിക്കും.
സമർപ്പിച്ച പണം കിഴിയാക്കി തല ചുമടായി ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം വച്ച് കിഴിപ്പണം എണ്ണി തിട്ടപ്പെടുത്തി ദേവസ്വത്തിന് കൈമാറും. പിന്നീട് ആ കിഴി പണത്തിൽ നിന്നു ഒരു പണം എടുത്ത് കിഴിയായി സൂക്ഷിക്കും ഇത് അടുത്ത വർഷത്തെ സന്ധ്യവേലയുടെ പ്രാരംഭ ചടങ്ങുകൾക്ക് ഉപയോഗിക്കും. 28ന് കന്നട സമൂഹവും 29ന് തമിഴ് വിശ്വബ്രഹ്മ സമാജവും 30ന് വടയാർ സമൂഹവും സന്ധ്യവേല നടത്തും.

