Site iconSite icon Janayugom Online

വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവേദിയും കണ്ണൂരിലെ എയറോസിസ് കോളേജ് ഓഫ് ഏവിയേഷൻ ആന്റ് മാനേജ്മെന്റ് സ്റ്റഡീസും സംയുക്തമായി ഏർപ്പെടുത്തിയ ബഷീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ബഹുമുഖ പ്രതിഭാ പുരസ്കാരത്തിന് ചലച്ചിത്ര ടെലിസീരിയൽ സംവിധായകനും കവിയും ഗാനരചയിതാവുമായ വയലാർ മാധവൻകുട്ടിയേയും, പത്രപ്രവർത്തനമേഖലയിലെ കാൽനൂറ്റാണ്ടുകാലത്തെ മികവിനുള്ള പ്രതിഭാപുരസ്കാരത്തിന് മലയാള മനോരമ കണ്ണൂർ യൂണിറ്റ് ബ്യൂറോ ചീഫ് കെ ജയപ്രകാശ് ബാബുവിനേയും തെരഞ്ഞെടുത്തു.

മികച്ച പുസ്തകങ്ങൾക്കുള്ള പുരസ്കാരങ്ങൾക്ക് മാതൃഭൂമി കണ്ണൂർ യൂണിറ്റ് സീനിയർ ചീഫ് റിപ്പോർട്ടർ ദിനകരൻ കൊമ്പിലാത്ത് (അന്വേഷണാത്മക വാർത്താധിഷ്ടിത ലേഖന സമാഹാരം: റൈറ്റിങ് പാഡ്), എസ് കെ പൊറ്റെക്കാട്ടിന്റെ മകൾ സുമിത്ര ജയപ്രകാശ് (ഓർമ്മക്കുറിപ്പുകൾ: അച്ഛനാണ് എന്റെ ദേശം), ലൂക്കോസ് ലൂക്കോസ് (നർമ്മാനുഭവക്കുറിപ്പുകൾ: ലൂക്കോസിന്റെ സുവിശേഷങ്ങൾ), ഡോ. ഒ എസ് രാജേന്ദ്രൻ (നോവൽ: ജൂലി), രജനി സുരേഷ് (കഥാസമാഹാരം: പുലിയൻകുന്ന് വള്ളുവനാടൻ കഥകൾ), അനിൽ നീലാംബരി (മിനിക്കഥാസമാഹാരം: നിഴൽരൂപങ്ങളുടെ കാല്പാടുകൾ) എന്നിവർ അർഹരായി. 

2023 ജനുവരി 14 ന് വൈകീട്ട് കോഴിക്കോട് അളകാപുരിയില്‍ നടക്കുന്ന ചടങ്ങില്‍ ഡോ. എം പി അബ്ദുസ്സമദ് സമദാനി എംപി, സാഹിത്യകാരന്‍ ശത്രുഘ്നൻ എന്നിവർ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Eng­lish Summary:Vaikom Muham­mad Basheer awards announced
You may also like this video

Exit mobile version