വന്ദേഭാരത് വൈകിയതിന് റെയില്‍വേ ചീഫ് കണ്‍ട്രോളറെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു. സംഭവം വിവാദമായതോടെയാണ് റെയില്‍വെയുടെ പിന്‍മാറ്റം. ഉദ്യോഗസ്ഥനോട് ജോലിയില്‍ പ്രവേശിക്കാന്‍ റെയില്‍വേ നിര്‍ദേശം നല്‍കുകയായിരുന്നു.
വേണാട് എക്സ്പ്രസ് ഓടുന്നതിനിടയില്‍ വന്ദേഭാരതിന്റെ ട്രയല്‍ റണ്‍ വെറും രണ്ട് മിനിട്ട് വൈകിയതിനാണ് ചീഫ് കണ്‍ട്രോളറെ സസ്പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം ഡിവിഷന്‍ ചീഫ് കണ്‍ട്രോളര്‍ ബി എല്‍ കുമാറിനെതിരെയായിരുന്നു റെയില്‍വേ നടപടിയെടുത്തത്.
ചൊവ്വാഴ്ച വന്ദേഭാരതിന്റെ ട്രയല്‍ റണ്‍ നടക്കുന്നതിനിടെയാണ് സംഭവം നടന്നത്. ട്രയല്‍ മൂവ്മെന്റ് നിയന്ത്രിച്ചിരുന്നത് തിരുവനന്തപുരം ഡിവിഷനിലെ ചീഫ് കണ്‍ട്രോളര്‍ ബിഎല്‍ കുമാറായിരുന്നു. ഇന്നലെ വൈകിട്ട് ആറ് മണി മുതല്‍ രാത്രി പന്ത്രണ്ട് മണി വരെയായിരുന്നു ബി എല്‍ കുമാറിന് ഡ്യൂട്ടി നിശ്ചയിച്ചിരുന്നത്. ഇതിനിടെ നിറയെ യാത്രക്കാരുമായി കടന്നുവന്ന വേണാട് എക്സ്പ്രസിന് പിറവം റോഡ് സ്റ്റേഷനില്‍ ആദ്യ സിഗ്‌നല്‍ നല്‍കി. ഇതോടെ വന്ദേഭാരത് എക്സ്പ്രസ് രണ്ട് മിനിട്ട് വൈകി. ഇക്കാരണം പറഞ്ഞാണ് ബിഎല്‍ കുമാറിനെ സസ്പെന്‍ഡ് ചെയ്തത്.
English Summary:
Vandebharat delay incident: The suspension of the Chief Controller has been withdrawn
You may also like this video: