പോത്തിന്‍ക്കൂട്ടത്തെ ഇടിച്ച് മുന്‍ഭാഗം തകര്‍ന്നതിനു പിന്നാലെ വന്ദേഭാരത് എക്സ്പ്രസ് വീണ്ടും അപകടത്തില്‍പ്പെട്ടു. ഗാന്ധിനഗര്‍-മുംബൈ പാതയില്‍ ഗുജറാത്തിലെ ആനന്ദ് സ്റ്റേഷനു സമീപം പശുവിനെ ഇടിച്ചാണ് പുതിയ അപകടം. മുൻ ബമ്പറിലുണ്ടായ തകരാറിനെ തുടര്‍ന്ന് ട്രെയിന്‍ പത്ത് മിനിറ്റ് നിര്‍ത്തിയിട്ടതായി അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച രാവിലെ പോത്തിന്‍ക്കൂട്ടത്തെ ഇടിച്ചുണ്ടായ അപകടത്തില്‍ വന്ദേഭാരത് എക്സ്പ്രസ് എന്‍ജിന്റെ മുന്‍ഭാഗം തകര്‍ന്നിരുന്നു.
ഗുജറാത്തിലെ മണിനഗര്‍ ‑വട്‌വ സ്റ്റേഷനുകള്‍ക്കിടയിലായിരുന്ന സംഭവം. നാല് പോത്തുകള്‍ അപകടത്തില്‍ ചത്തു. സംഭവത്തില്‍ കന്നുകാലി ഉടമയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സെപ്തംബര്‍ 30നാണ് ഗാന്ധിനഗര്‍-മുംബൈ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ചവയാണ് വന്ദേഭാരത് ട്രെയിനുകള്‍.
English Summary: Vandebharat Express has met with an accident again
You may also like this video