Site iconSite icon Janayugom Online

വന്ദേഭാരത് എക്സ്പ്രസ് കേന്ദ്രത്തിന്റെ ഔദാര്യമല്ല; മന്ത്രി മുഹമ്മദ് റിയാസ്

Muhammad RiazMuhammad Riaz

വന്ദേ ഭാരത് എക്സ്പ്രസ് കേന്ദ്രത്തിന്റെ ഔദാര്യമല്ലെന്നും കേരളത്തിന്റെ അവകാശമാണെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. റയിവേയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കി കൊടുക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ആ നിലയ്ക്ക് കേരളത്തിന് പുതിയ തീവണ്ടികളും ബോഗികളും അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ കാടാച്ചിറ ടൗൺ സൗന്ദര്യവൽക്കരിച്ചതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വന്ദേ ഭാരത് കിട്ടിയതിൽ ആത്മാർത്ഥമായി സന്തോഷിക്കുന്നു. എന്നാൽ കേരളത്തിലെ ഗതാഗത പ്രശ്നങ്ങൾ ഇതുകൊണ്ട് പരിഹരിക്കപ്പെടുന്നില്ല. വളവുകൾ നേരെയായാൽ മാത്രമേ ഈ ട്രെയിൻ വേഗതയിൽ പോകാൻ കഴിയൂ, അല്ലെങ്കിൽ ജനശതാബ്ദി, രാജധാനി എക്സ്പ്രസ് പോകുന്ന വേഗതയിൽ മാത്രമേ പോകാനാവൂ.
നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായാണ് കെ റെയിൽ പദ്ധതി കൊണ്ടുവരാൻ ശ്രമിച്ചതെന്നും റിയാസ് പറഞ്ഞു. 

Eng­lish Sum­ma­ry: Van­deb­harat Express is not a boun­ty of the Cen­tre; Min­is­ter Muham­mad Riaz

You may also like this video

Exit mobile version