വന്ദേഭാരത് എക്സ്പ്രസിലെ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഝാന്‍സി എംഎല്‍എ രാജീവ് സിങ്ങിന് കാരണം കാണിക്കാല്‍ നോട്ടീസ് അയച്ച് ബിജെപി. ട്രെയിനില്‍ എംഎല്‍എയ്ക്ക് സീറ്റ് ഒഴിഞ്ഞുകൊടുക്കാന്‍ വിസമ്മതിച്ച യാത്രക്കാരനെയാണ് എംഎല്‍എയുടെ അനുയായികള്‍ ചേര്‍ന്ന് മര്‍ദിച്ചതിനെ തുടര്‍ന്നാണ് നടപടി. ഹരിയാനയിലെ പാര്‍ട്ടി യൂണിറ്റാണ് രാജീവ് സിങ്ങിന് നോട്ടീസ് അയച്ചത്. ജൂണ്‍ 19നാണ് രാജീവ് സിങ്ങും കുടുംബവും ഝാന്‍സിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. എംഎല്‍എയ്ക്ക് കമ്പാര്‍ട്ട്മെന്റിന്റെ പിന്‍ഭാഗത്തും ഭാര്യയ്ക്കും മകനും മുന്‍ഭാഗത്തുമായിരുന്നു സീറ്റ് ലഭിച്ചിരുന്നത്. തുടര്‍ന്ന് ഭാര്യയുടെയും മകന്റെയും അടുത്തിരുന്ന വ്യക്തിയോട് സീറ്റ് മാറിയിരിക്കാന്‍ എംഎല്‍എ ആവശ്യപ്പെട്ടെങ്കിലും അയാള്‍ നിഷേധിച്ചു. പിന്നാലെ ഒരു കൂട്ടം ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്ന് യാത്രക്കാരനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദിക്കുന്ന ദൃഷ്യങ്ങല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും വൻ പ്രതിഷേധത്തിന് കാരണമാവുകയം ചെയ്തു.
തുടര്‍ന്ന് എംഎല്‍എയുടെ പ്രവര്‍ത്തികള്‍ ഗുരുതരമായ അച്ചടക്കലംഘനമാണെന്നും ഏഴ് ദിവസത്തിനുള്ളില്‍ രേഖാമൂലമുള്ള വിശദീകരണം നല്‍ക്കണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോവിന്ദ് നാരായൺ ശുക്ല ആവശ്യപ്പെടുകയായിരുന്നു.
വന്ദേഭാരത് എക്സ്പ്രസിലെ യാത്രക്കാരനെ മര്‍ദ്ദിച്ചു; ബിജെപി എംഎല്‍എയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

