റമദാൻ മാസത്തിൽ വനിതകലാസാഹിതി ഷാർജ വർഷങ്ങളായി നൽകിവരുന്ന ഭക്ഷ്യധാന്യ കിറ്റുകൾ ഇത്തവണ അജ്‌മാൻ മേഖലയിലെ വനിതാ ലേബർ ക്യാമ്പിൽ വിതരണം ചെയ്തു. 250 സ്ത്രീകൾ താമസിക്കുന്ന ലേബർ ക്യാമ്പിൽ ഒരു മാസത്തേക്ക് ആവിശ്യമായ ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റാണ് വിതരണം ചെയ്തത് . ഇതിന് പുറമെ ബുദ്ധിമുട്ട് അനുഭവിക്കുന്ന മറ്റു കുടുംബങ്ങൾക്കും ഇത്തരത്തിൽ കിറ്റുകൾ വനിതാ കലാസാഹിതി ഷാർജ യൂണിറ്റിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. വനിതകലാസാഹിതി നടത്തിവരുന്ന സാമൂഹിക സാംസകാരിക ഇടപെടലുകളുടെ ഭാഗമായാണ് ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസി വനിതകളെ സഹായിക്കാൻ കമ്മിറ്റി തീരുമാനിച്ചത് .യൂണിറ്റ് ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി.
വനിതകലാസാഹിതി ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു

