വനിതാ കലാസാഹിതി ദുബായ് യൂണിറ്റിന്റെ സമ്മേളനം ഡോ: സിജി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു . അക്ഷയ സന്തോഷിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സർഗ റോയി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി സ്മൃതിധനുൽ (കൺവീനർ) ഫസ്‌ല നൗഷാദ്, ദീപ പ്രമോദ് ജോയിന്റ് കൺവീനർമാർ) എന്നിവരെ തെരഞ്ഞെടുത്തു. യുവകലാസാഹിതി നേതാക്കളായ പ്രശാന്ത് ആലപ്പുഴ, ബിജു ശങ്കർ, സുഭാഷ് ദാസ്, അനീഷ് നിലമേൽ, റോയി നെല്ലിക്കോട്, ജെറോം തോമസ്, നമിത സുബീർ എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ ദീപ പ്രമോദ് അനുശോചന പ്രമേയവും, നിഷ ചന്ദ്രൻ പ്രമേയവും അവതരിപ്പിച്ചു. അരുണ അഭിലാഷ് സ്വാഗതവും സ്മൃതി ധനുൽ നന്ദിയും പറഞ്ഞു.