Site icon Janayugom Online

രണ്ടു കവിതകൾ

ഒന്ന്
ടർന്നുവീണ
ഓർമ്മകളെ
അർത്ഥരഹിതമായി
മാറ്റിവയ്ക്കുക
ഏതൊക്കെയോ
ദിക്കുകളിൽ നിന്ന്
കണ്ടെടുത്ത
മുഖപടങ്ങളിൽ
ശേഷിച്ചത്
ഏതുകാലത്തിന്റെ
ഓർമ്മ ചിത്രം ആയിരുന്നു
പിന്നെയും പിന്നെയും
തിരിഞ്ഞുനോക്കുമ്പോൾ
കാണുന്നതേയില്ല
ഒരു നിഴലിന്റെയും
ഭൂചരിത്രം

രണ്ട്

ടി പിടിച്ചിരിക്കുന്ന
കുട്ടിയെ പോലെ,
ഉറക്കം നടിച്ചു കിടക്കുന്ന
പുലർകാല വേളയിൽ
എത്ര നിശബ്ദം
പെരുമഴ പെയ്യിലും,
കണ്ണുകൾ പൂഴ്ത്തി വയ്ക്കുന്നുണ്ട്
പെരും ഇരുളിനുള്ളിലായി
ആരുമാരും അറിയാതെ
പുതയ്ക്കുന്നു,
മറവി തുന്നിതന്ന പുതപ്പ്.
പിന്നെയും ഭൂതകാലത്തിൻ
തെരുവനക്കങ്ങൾ
കാഴ്ച കണ്ടു കണ്ടു
ഏതോ ഒരു കുട്ടി
ഉള്ളിലൂടെ നടക്കുന്നു
അവന്റെ നിശ്വാസത്താൽ
നെഞ്ചു വേകുന്നു
എങ്കിലും എന്തിനെന്നറിയാതെ
മടിപിടിച്ചു ഞാൻ
വഴിയരികിൽ നിൽക്കുമ്പോൾ
പാഞ്ഞുപോകുന്നു
കൂകിയാർത്തൊരു
ജീവിതം!

Exit mobile version