1
മണ്ണും ആകാശവും
പുഴയും പൂവും
പിന്നെ നിന്നെയും
ചേർത്തെങ്കിലും
വൃത്തത്തിന്റെ
കുറവിൽ
ഗദ്യക്ലാസിൽ
പിടിച്ചിരുത്തി
2
ഒറ്റയടിക്ക്
ഇറങ്ങിയും
കയറിയും കവിത
കൊയ്യുന്നോർ
പാടംകണ്ടുവിതക്കാത്ത
പുതുപണക്കാരൻ
3
ഈണം കവിതക്ക്
കയ്യാമംവെച്ചപോലെ
ഇട്ടേച്ചു പോകാത്ത
കാമുകനാവണമത്രെ
4
കവിതകളുണ്ടാകുവാൻ
മഴവേണമെന്നോ
പുഴവേണമെന്നോ
ആകാശമോ ഭൂമിയോ
ആകെവേണമെന്നോയില്ല;
ഇരുട്ടിലെ ക്രൂരനഷ്ടങ്ങളോ
പ്രഭാതത്തിന്റെ
സൂര്യച്ചിരികളോ വേണമെന്നില്ല;
ഒരൊറ്റ വിചാരത്തുണ്ട്
പൊട്ടുകുത്തിയാൽ മതി.