ഒന്നാംക്ലാസിൽ
ഞാൻ മുൻബഞ്ചിലും
നീ പിൻബഞ്ചിലുമായിരുന്നു.
പിന്നീട് പിന്നീട്
നീ മുൻബഞ്ചിലും
ഞാൻ പിൻബഞ്ചിലുമായി.
നീണ്ടകാലങ്ങൾക്കു
ശേഷമൊരു കണ്ടുമുട്ടലിൽ
നീ ചോദിക്കുന്നു:
എങ്ങനെ, എങ്ങനെയാണ്
ഓരോ ക്ലാസിലും, നീ
പിൻബഞ്ചിലായിപ്പോയത്?
ചെറുചിരിയോടെ
ഞാൻ പറയുന്നു:
നീ പുസ്തകം പഠിച്ച് പഠിച്ച്…
മുൻബഞ്ചുകാരിയായി.
ഞാൻ,
നിന്നെ പഠിച്ച് പഠിച്ച്…
പിൻബഞ്ചുകാരനും.