മൗനം ഒരു ലോകമാണ്
കേൾവികളുടെ കൊടിയേറ്റങ്ങൾ
അഴിഞ്ഞിറങ്ങി നിശ്ശബ്ദസംഗീതമായി
ചങ്ങലയ്ക്കിട്ട വാക്കുകൾ ഇടിമുഴക്കങ്ങളായി
ഉളളിടങ്ങളിൽ ഉടഞ്ഞുപടരുന്നു
മൗനത്തിന്റെ മഹാമന്ത്രങ്ങൾ
നനഞ്ഞു തോരുന്ന
വഴികളിലൂടെ
പ്രപഞ്ചം തിരയുന്ന
ഒറ്റവരിക്കവിത, ഞാൻ
കത്തി നിന്ന ഋതുക്കളുടെ
കരിന്തിരികൾ,
ഉദയാസ്തമയങ്ങളുടെ
ഉത്സവശേഷിപ്പുകളിൽ
അനാഥമായി പുകഞ്ഞു തീരുന്നു
സ്ഥലകാലങ്ങൾ മൗനമാകുന്നു.