Site icon Janayugom Online

രണ്ടു കവിതകൾ

ജപ്തി

ജീവിതം
പണയംവച്ച്
ഞാൻ
മരണത്തിൽ നിന്നും
കുറച്ചു സമയം
കടമെടുത്തിട്ടുണ്ട്
ഒരു നിമിഷംപോലും
തിരിച്ചടച്ചിട്ടില്ല
ജപ്തിയും
കാത്തിരിക്കുകയാണ്
ഞാൻ

പൂക്കൾ

വേരുകൾ
ചെടികളിലെഴുതുന്ന
കവിതകളാണ്
പൂക്കൾ

Exit mobile version