ജീവിതത്തിന്
മേൽക്കൂര
പണിയുമ്പോൾ
നിന്ദിതരുടെയും
പീഡിതരുടെയും
കറുത്തവന്റെയും
മേലൊരു കണ്ണുണ്ടാകണേ
കഴുക്കോലിന് ആണി
അടിക്കുമ്പോൾ
ക്രൂശിക്കപ്പെട്ടവന്റെ
വ്രണത്തിന് മേലാകരുതേ
കൈപ്പത്തിയറ്റുപോയവനെ
തന്നെ പുല്ല് മേയാൻ എൽപ്പിക്കരുതേ
മുട്ടിന് താഴെ മുറിച്ചു മാറ്റപ്പെട്ടവന്റെ
മുതുകിലൊരു
മാറാപ്പ് കൂടെ
വെച്ച് കെട്ടരുതേ
ഉടലു വേർപെട്ടവന്റെ
പിടച്ചിലൊന്ന്
മാറിക്കോട്ടെ!