തെക്കേലുണ്ട് പച്ചത്തത്തകൾ
കൂട്ടിന്നുള്ളിൽ തീ തിന്നുന്നവർ
കണ്ണിൻ വെട്ടമണയ്ക്കപ്പെട്ടവർ
തൂവൽച്ചന്തം നീക്കപ്പെട്ടവർ
വെട്ടിയെടുത്തൊരിരുട്ടിൻതുണ്ടാൽ
മുഖവും കൂടി മറയ്ക്കപ്പെട്ടവർ
നഷ്ടപ്പെട്ടൊരു സ്വാതന്ത്ര്യത്തിൻ
ഓർമ്മയിലോർമ്മ കലങ്ങീടുന്നവർ
പാടാ,നൊന്നു പറക്കാൻ ഹൃദ -
യാവിഷ്കാരം സാധിക്കാൻ
അഴികൾക്കുള്ളിൽ തേങ്ങുമ്പോഴും
അകമേ മോഹം കടലാവുന്നു
ആ മോഹത്തിൻ ദീനതയോർത്തി-
ട്ടാ ദുഃഖത്തിൻ തീയിൽ വെന്തി
ട്ടടിമുടി താപമിയന്നുവരുന്നു -
ണ്ടപ്പഴവീടിൻ ചെറുമക്കൾ
കൂട്ടിൽ നിന്നവരെന്നേക്കും
പാവം കിളികളെ രക്ഷിക്കും
പ്രകാശരശ്മികൾ കൊണ്ടവർ തീർക്കും
കൂടേ വേണ്ടാപ്പുതുലോകം
പച്ചത്തത്തകൾ

