Site iconSite icon Janayugom Online

വർക്കല ശിവപ്രസാദ് കൊലക്കേസ്; ആറ് പ്രതികളെ വെറുതെ വിട്ടു

വർക്കല ശിവപ്രസാദ് കൊലക്കേസ് പ്രതികളെ വെറുതെ വിട്ടു. ആറു പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ജീവപര്യന്തം തടവിന് ശിക്ഷിച്ച തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഉത്തരവിനെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ്. എന്നാൽ അഞ്ചാം പ്രതി സുധി നാരായണന്റെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. 

ഡി എച്ച് ആർ എം ദക്ഷിണ മേഖലാ സെക്രട്ടറി വർക്കല ദാസ്, സംസ്ഥാന ചെയർമാൻ സെൽവരാജ് എന്നിവരടക്കമുള്ള പ്രതികളെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. 2009 സെപ്റ്റംബർ 23നാണ് കേസ് നടന്നത്. പ്രഭാത നടത്തത്തിനിടെ ശിവപ്രസാദിനെ ഡി എച്ച് ആർ എം പ്രവർത്തകരായ പ്രതികൾ കൊലപ്പെടുത്തി എന്നായിരുന്നു കേസ്. ഏഴ് പ്രതികൾക്കായിരുന്നു തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ഇതിൽ ആറ് പ്രതികളുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

Eng­lish Summary:Varkala Sivaprasad mur­der case; Six defen­dants were acquitted
You may also like this video

Exit mobile version