വിയറ്റ്നാമും കേരളവുമായുള്ള വ്യവസായ‑വാണിജ്യ സഹകരണം ശക്തിപ്പെടുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കൃഷി, മത്സ്യ വ്യവസായ മേഖലകളിൽ വിപുല സാധ്യതകൾ തുറക്കുന്നതാകും ഈ സഹകരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിയറ്റ്നാം-കേരളം സഹകരണം സംബന്ധിച്ചു തിരുവനന്തപുരത്തു സംഘടിപ്പിച്ച ശില്പശാലയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക രംഗത്തും മത്സ്യബന്ധന, സംസ്കരണ രംഗത്തും വിയറ്റ്നാമുമായി ഏറെ സാമ്യത പുലർത്തുന്ന സംസ്ഥാനമാണു കേരളമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നെല്ല്, കുരുമുളക്, കാപ്പി, റബർ, കശുവണ്ടി തുടങ്ങിയ മേഖലകളിൽ മികച്ച രീതികളും ഉല്പാദനക്ഷമതയും വിയറ്റ്നാം വികസിപ്പിച്ചെടുത്തിട്ടുണ്ട്. സമുദ്രോല്പന്ന സംസ്കരണം, മൂല്യവർധന എന്നിവയിലും മികവു പുലർത്തുന്നു. ഈ നേട്ടം എങ്ങനെ കൈവരിച്ചുവെന്നതു സംബന്ധിച്ച വിനിമയം ഭാവി വികസനത്തിൽ കേരളത്തിന് വലിയ മുതൽക്കൂട്ടാകും. ഇതിനൊപ്പം ഉന്നത വിദ്യാഭ്യാസം, പ്രൊഫഷണൽ പരിശീലനം, വിവരസാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ വിയറ്റ്നാമിനു മികച്ച പിന്തുണ നൽകാൻ കേരളത്തിനും കഴിയും. ഡിജിറ്റൽ വിദ്യാഭ്യാസ മേഖലയിലും ഓൺലൈൻ പഠന രംഗത്തും സഹായം നൽകാനുമാകും. മുഖ്യമന്ത്രി പറഞ്ഞു.
english summary:Vast possibilities will be opened in agriculture and fisheries: CM
you may also like this video