മുണ്ടക്കൈ ഗവ. എൽ പി സ്കൂളിലെ കുട്ടികൾ അധിക വായനയ്ക് ഉപയോഗിക്കുക വട്ടപ്പറമ്പ് ഗവ. സ്കൂളിലെ കുട്ടികൾ ശേഖരിച്ച് പുസ്തകങ്ങൾ. സ്കൂൾ ബാലസഭയിൽ ഉടലെടുത്ത ആശയം സ്കൂൾ ലീഡർ ഹഫീസ് മുഹമ്മദ് പ്രധാനാധ്യാപകനെയും മറ്റ് അധ്യാപകരെയും അറിയിക്കുകയായിരുന്നു. പിടിഎയും പിന്തുണ നൽകിയതോടെ ദുരന്തമുഖത്തെ കുട്ടികളെ സഹായിക്കാനായി പുസ്തകങ്ങൾ മേപ്പാടി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ പ്രവർത്തിക്കുന്ന മുണ്ടക്കൈ സ്കൂളിന് നേരിട്ട് കൈമാറി.
വട്ടപ്പറമ്പ് ഗവ. സ്കൂള്‍ ലീഡർ ഹഫീസ് മുഹമ്മദിൽ നിന്ന് മുണ്ടക്കൈ സ്കൂൾ ലീഡർ എം ബദ്രിനാഥ് പുസ്തകങ്ങൾ ഏറ്റുവാങ്ങി പിടിഎ പ്രസിഡന്റ് നൗഷാദ് വട്ടപ്പറമ്പ് പ്രധാനാ അധ്യാപകൻ ബി കെ അബ്ദുൽ റഹ്‌മാൻ, എം പി ടി എ അധ്യക്ഷ സി ശ്രീജ, അധ്യാപകരായ കെ അസീസ്, ഒ കെ വിദ്യ, മുണ്ടക്കൈ സ്കൂൾ പ്രധാന അധ്യാപിക മേഴ്സി തോമസ്, സി എം ഫൗസിയ, കെ അശ്വതി എന്നിവർ പങ്കെടുത്തു.