മാരാരിക്കുളം വടക്ക് പഞ്ചായത്ത്അഞ്ചാം വാർഡിൽ കണിച്ചുകുളങ്ങര കൊച്ചുവെളിവീട്ടിൽരഘുവരന്റെ ഭാര്യ സുധാമണി ‑80ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട്
താലപ്പൊലിയ്ക്കായി കണിച്ചുകുളങ്ങരക്ഷേത്രത്തിലെത്തിയിരുന്നു. കൈ കഴുകാനായി കുളത്തിൽ എത്തിയപ്പോൾ കാൽവഴുതി താഴ്ചയിലേക്ക് പോകുകയായിരുന്നു. അപകട സമയത്ത് ആരും അടുത്ത് ഉണ്ടായിരുന്നില്ല. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യം പരിശോധിച്ചാണ് അപകടം സ്ഥിരീകരിച്ചത്. മാരാരിക്കുളം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.