സര്‍വകലാശാലകളില്‍ സംഘ്പരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് കടുത്ത തിരിച്ചടി നല്‍കിയ ഹൈക്കോടതി വിധിക്ക് പിന്നാലെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചു. താല്‍ക്കാലിക വിസിമാരെ നിയമിച്ച ഗവര്‍ണറുടെ നടപടിക്ക് അംഗീകാരമില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയതോടെ സാങ്കേതിക സര്‍വകലാശാലയിലും ഡിജിറ്റല്‍ സര്‍വകലാശാലയിലും പുതിയ വിസിമാരെ നിയമിക്കേണ്ടതുണ്ട്. അടിയന്തരമായി താൽക്കാലിക വിസിമാരെ നിയോഗിക്കുന്നതിന് മൂന്നംഗ പ്രൊഫസർമാരുടെ പാനൽ ഗവർണർക്ക് നൽകും. രണ്ട് സർവകലാശാലകളിലേക്കുമുള്ള പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അതേസമയം, ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനായുള്ള ആലോചനകളിലാണ് ഗവര്‍ണര്‍. എന്നാല്‍ പശ്ചിമബംഗാളില്‍ ചാന്‍സലറായ ഗവര്‍ണര്‍ സ്വന്തം നിലയ്ക്ക് വിസി നിയമനം നടത്തിയതിനെതിരെ നേരത്തെ സുപ്രീം കോടതി വിധിയുള്ള സാഹചര്യത്തില്‍ അപ്പീല്‍ പോകുന്നതില്‍ കൂടുതല്‍ നിയമോപദേശം തേടിയേക്കുമെന്നാണ് വിവരം.
വിസി നിയമനം: നടപടികള്‍ക്ക് തുടക്കമിട്ട് സര്‍ക്കാര്‍

