Site icon Janayugom Online

സില്‍വര്‍ലൈന്‍ അട്ടിമറിക്കാന്‍ വി ഡി സതീശന്‍ 150 കോടി വാങ്ങിയെന്ന പരാതിയില്‍ നടപടി

കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ 150 കോടി കോഴ വാങ്ങിയെന്ന പരാതി അന്വേഷിക്കണമെന്ന ഹർജി വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു. കേസ് ഇന്ന് രാവിലെ  11 ന് പരിഗണിക്കും.
കെ റെയിൽ അട്ടിമറിക്കാൻ വി ഡി സതീശൻ കർണാടയിലെ ഐ ടി കമ്പനികളിൽ നിന്ന് 150 കോടി കൈപ്പറ്റിയതായി പി വി അൻവർ നിയമസഭയിൽ ആരോപണമുന്നയിച്ചിരുന്നു.
ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ എ എച്ച് ഹഫീസ് സ്പീക്കറുടെ ഓഫിസിന്റെ അനുമതി ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. ഇക്കാര്യത്തിൽ അന്വേഷണമാവശ്യപ്പെട്ട് വിജിലൻസിൽ പരാതിയും നൽകിയിരുന്നു. അന്വേഷണത്തിന് കൂടുതൽ വേഗത ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് കോടതിയെ സമീപിക്കാൻ അനുമതി വേണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.
തെളിവുകളുടെയും അനുബന്ധരേഖയുടെയും അടിസ്ഥാനത്തിൽ വിജിലൻസ് കോടതിയിൽ പരാതി നൽകാൻ അനുമതി വേണ്ടെന്നും ഹർജി കോടതി പരിശോധിച്ച് വിജിലൻസ് അന്വേഷണത്തിന് പ്രസക്തിയുണ്ടെന്ന് നിരീക്ഷിച്ചാൽ വീണ്ടും സമീപിക്കാവുന്നതാണെന്നും സ്പീക്കറുടെ ഓഫിസ് മറുപടി നൽകിയിരുന്നു. തുടർന്നാണ് വിജിലൻസ് കോടതിയിൽ ഹർജി നൽകിയത്.
ബംഗളുരുവിലെ ഐടി കമ്പനികൾ കെ റയിൽ പദ്ധതി അട്ടിമറിക്കാൻ നൽകിയ 150 കോടി രൂപ വി ഡി സതീശൻ മത്സ്യ കണ്ടെയ്നറുകളിൽ ചേറ്റുവ കടപ്പുറത്ത് എത്തിച്ചെന്നും ആംബുലൻസിൽ റിവേഴ്സ് ഹവാല നടത്തിയെന്നുമായിരുന്നു പി വി അൻവർ നിയമസഭയിൽ ആരോപിച്ചത്. പ്രസംഗത്തിന്റെ വിവരാവകാശ നിയമപ്രകാരമുള്ള പകർപ്പകളുമായാണ് ഹഫീസ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയത്.
Eng­lish Sum­ma­ry: vd satheesan received a bribe of 150 crores to sab­o­tage sil­ver­line project
You may also like this video
Exit mobile version