Site iconSite icon Janayugom Online

ആലുവയിൽ പീഡനത്തിനിരയായ എട്ട് വയസുകാരിക്ക് അടിയന്തര ധനസഹായം; ഒരു ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി

ആലുവയില്‍ പീഡിപ്പിക്കപ്പെട്ട എട്ട് വയസുകാരിക്ക് അടിയന്തര ധനസഹായമായി വനിത ശിശുവികസന വകുപ്പ് ആശ്വാസനിധിയില്‍ നിന്നും 1 ലക്ഷം രൂപ അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കുട്ടിക്ക് എറണാകുളം മെഡിക്കല്‍ കോളേജില്‍ സൗജന്യ വിദഗ്ധ ചികിത്സയും ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതിനോടൊപ്പം ആശുപത്രിയില്‍ 10,000 രൂപ അടിയന്തരമായി നല്‍കിയിട്ടുണ്ട്. കുട്ടി വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സൂപ്രണ്ട് അറിയിച്ചതായും മന്ത്രി വ്യക്തമാക്കി.

സംഭവത്തെ തുടര്‍ന്ന് അടിയന്തരമായി അന്വേഷണം നടത്തി ആവശ്യമായ സംരക്ഷണം നല്‍കാന്‍ മന്ത്രി വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി.

സംഭവത്തില്‍ കേസിലെ പ്രതിയായ തിരുവനന്തപുരം സ്വദേശി ക്രിസ്റ്റിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആലുവയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. 2022 നവംബറിൽ പെരുമ്പാവൂരി മോഷണ കേസിൽ ഇയാള്‍ പിടിയിലായിരുന്നു. ഈ കേസിൽ ശിക്ഷ കഴിഞ്ഞ് മാസം 10നാണ് ഇയാള്‍ വിയൂർ ജയിലിൽ നിന്നും പുറത്തിറങ്ങിയത്.

Eng­lish Sum­ma­ry: veena george says grant­ed emer­gency finan­cial help for abused child in aluva

You may also like this video

Exit mobile version