Site icon Janayugom Online

ഓണവിപണിയിൽ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കാൻ തമിഴ്‌നാട്ടിലെ പച്ചക്കറി ഇടനിലക്കാർ

ഓണവിപണിയിൽ കൃത്രിമ വിലക്കയറ്റം സൃഷ്ട്ടിക്കാൻ തമിഴ്‌നാട്ടിലെ പച്ചക്കറി ഇടനിലക്കാർ. തമിഴ്‌നാട്ടിലെ പച്ചക്കറി കർഷകർ വിലകിട്ടാതെ നിരാശയിൽ കഴിയുമ്പോളാണ് ഇടനിലക്കാരുടെ ചൂതാട്ടം. വില ലഭിക്കാഞ്ഞതിനാൽ പലരും വിളവെടുപ്പ് പോലും നടത്തിയിരുന്നില്ല. അതേസമയം കേരളത്തിൽ പച്ചക്കറിവില ഓണമായതോടെ പച്ചക്കറി വിലയിൽ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുകയാണ് ഇടനിലക്കാർ .

കേരളത്തിലെ വിപണിയിൽ പച്ചക്കറികൾക്കും പഴവർഗങ്ങളും ഓണക്കാലം ആയതോടെ വില വൻതോതിൽ വർധിക്കുമ്പോഴും ഇവിടേക്ക് പച്ചക്കറി നൽകുന്ന തമിഴ്‌നാട്ടിലെ കർഷകർക്ക് ലഭിക്കുന്നത് തുച്ഛമായ വിലമാത്രമാണ്. വെണ്ടക്കയും വെള്ളരിയും കർഷകർ നൽകുന്നത് കിലോയ്ക്ക് 4 മുതൽ ആറു വരെ രൂപയ്ക്കാണ്. ഓണക്കാലമായാൽ ഉ പ്പേരിക്കായി ഉപയോഗിക്കുന്ന പച്ച ഏത്തക്കയ്ക്ക് ആവശ്യക്കാർ ഏറെയാണ്. എന്നാൽ ഇതിന് കർഷകന് ലഭിക്കുന്നത് കിലോയ്ക്ക് 13 രൂപയും. വാഴ കുലകൾ , ചെറിയ ഉള്ളി, പയർ, പച്ചമുളക്, വെള്ളരി തുടങ്ങിയ പച്ചക്കറികളുടെ വിളവെടുപ്പ്കാലമാണ്. കേരളത്തിൽ ഇത്തവണ ഓണം ലക്ഷ്യമിട്ട് ആരംഭിച്ച പച്ചക്കറി ‑പഴ കൃഷി വിജയം കാണുമ്പോളാണ് വിപണിയിൽ കള്ളത്തരം കാണിക്കാൻ  തമിഴ്നാട് ഇടത്തട്ടുകാർ രണ്ടും കൽപ്പിച്ചു ഇറങ്ങിയിട്ടുള്ളത് . കുറഞ്ഞവിലയിൽ ശേഖരിക്കുന്ന സാധന ങ്ങൾ ഏതാനും കുത്തക സൂപ്പർ മാർക്കറ്റ്  ശൃഖലകൾക്ക്  അമിത ലാഭത്തിനായി കർഷകരെ ഇട്ടുകൊടുക്കുകയാണ് ഇടനിലക്കാർ ചെയ്യുന്നത് .തങ്ങൾ ഒപ്പിട്ട കരാറിന് അനുസൃതമായി വില നിലനിർത്താൻ കർഷകരെ വഞ്ചിക്കുകയാണ്  ഇടനിലക്കാർ .

നാലു രൂപയ്ക്ക് തമിഴ്‌നാട്ടിൽ ലഭിക്കുന്ന വെണ്ടക്കതെങ്കാശിയിൽനിന്ന് തിരവനന്തപുരം കൊല്ലം കോട്ടയം ജില്ലകളിൽ കർഷകർതന്നെ എത്തിച്ചുനൽകുമ്പോൾ 9 രൂപയാണ് ് ലഭിക്കുന്നത്. എന്നാൽ ഇന്നതെ കേരളത്തിലെ വില കിലോക്ക് 60 രൂപയാണ്. 18 രൂപക്ക് ലഭിക്കുന്ന പച്ച ഏത്തക്കയ്ക്ക് ഓണവിപണിയിൽ 45 മുതൽ 50 രൂപവരെയാണ് ഇപ്പോൾ വില. ഓണക്കാലത്തെ കേരളത്തിലെ വിപണിയിൽ നിന്ന് നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ കടുത്ത പ്രതിസന്ധിയാവും കർഷകർക്ക് നേരിടേണ്ടി വരിക. കേരളത്തിലെ കൊവിഡ് സാഹചര്യം നേരത്തെ തന്നെ തമിഴ്നാട്ടിലെ പച്ചക്കറി കർഷകരെ ബാധിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പിന്നാലെയാണ് ഓണവിപണിയിലെ തിരിച്ചടി. ഇടനിലക്കാർ കൊള്ളലാഭം കൊയ്യുന്നതായിട്ടും സൂചനയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കർഷകർ നിസ്സഹായരാണ് . കേരളത്തിൽ ഹോർട്ടികോപ്പ്‌ അടക്കമുള്ള ഏജൻസികൾ ഇടപെടുന്നത് കൊണ്ട് നാടൻ പച്ചക്കറികൾ വിപണിയിൽ ഉള്ളത്  അന്യസംസ്ഥാന കച്ചവടക്കാരെ ബാധിക്കുന്നണ്ട്.

 

Eng­lish Sum­ma­ry: Veg­etable inter­me­di­aries in Tamil Nadu to cre­ate arti­fi­cial infla­tion in the Onam market

You may like this video also

Exit mobile version