Site iconSite icon Janayugom Online

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം നല്‍കി: ആര്‍സി ഉടമകള്‍ക്കെതിരെ കേസ്

drivingdriving

പ്രായ പൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ കൊടുത്തതിന് RC ഉടമകൾളായ രണ്ട് പേർക്കെതിരെ ചക്കരക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു . പ്രായ പൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുന്നത്ത് തടയുന്നതിനുവേണ്ടി പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിനിടെയാണ് രണ്ട് കുട്ടികൾ പിടിയിലാക്കുന്നത്. കഞ്ഞിരോട് മായൻമുക്കിൽ വച്ച് കാർ ഓടിച്ചു വന്ന കുട്ടിയേയും, വെള്ളച്ചാൽ എന്ന സ്ഥലത്തുനിന്ന് മോട്ടോർ സൈക്കിൾ ഓടിച്ചു വന്ന കുട്ടിയേയും ആണ് പോലീസ് പിടികൂടിയത്. പിന്നീട് വാഹനങ്ങളുടെ RC ഉടമകളായ മുഹമ്മദ്‌ അലി, മായൻ മുക്ക്, കാഞ്ഞിരോട്, റോഷിത്ത് .സി മക്രേരി എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

ഒരു വര്‍ഷം വരെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാവുന്ന കുറ്റമാണിത്. 

Eng­lish Sum­ma­ry; Vehi­cle giv­en to minors: case against RC owners

You may also like this video

Exit mobile version