Site iconSite icon Janayugom Online

അ​മ​ര​വി​ള എ​ക്‌​സൈ​സ് ചെക്ക് പോസ്റ്റി​ല്‍ വാ​ഹ​ന​പ​രി​ശോ​ധ​ന​; എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

അ​മ​ര​വി​ള എ​ക്‌​സൈ​സ് ചെ​ക്പോ​സ്റ്റി​ല്‍ ന​ട​ന്ന വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ വി​പ​ണി​യി​ല്‍ ല​ക്ഷ​ങ്ങ​ള്‍ വി​ല വ​രു​ന്ന 118 ഗ്രാം ​എംഡിഎംഎ​യു​മാ​യി മൂ​ന്നു​പേ​ര്‍ എ​ക്‌​സൈ​സ് സം​ഘ​ത്തി​ന്റ പി​ടി​യി​ലാ​യി. വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ലാ​യി​രു​ന്നു പ്ര​തി​ക​ള്‍ കു​ടു​ങ്ങി​യ​ത്.നെ​ടു​മ​ങ്ങാ​ട് ആ​ര്യ​നാ​ട് സ്വ​ദേ​ശി ആ​ദി​ത്യ​ന്‍(23), കാ​ട്ടാ​ക്ക​ട പൂ​വ​ച്ച​ല്‍ സ്വ​ദേ​ശി ദേ​വ​ന്‍ രാ​ജ്(21), നെ​ടു​മ​ങ്ങാ​ട് ക​രി​പ്പൂ​ര്‍ സ്വ​ദേ​ശി സ​ജു സൈ​ജു(22) എ​ന്നി​വ​രാ​ണ് പിടിയിലായത്. 

ഇ​വ​രി​ല്‍നി​ന്ന് എംഡിഎംഎ​ക്കു​പു​റ​മെ ക​ഞ്ചാ​വും ക​ണ്ടെ​ത്തി. ബം​ഗ​ളൂ​രു​വി​ല്‍നി​ന്ന് സ്വ​കാ​ര്യ ബ​സി​ലാ​യി​രു​ന്നു ഇ​വ​ര്‍ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തി​യ​ത്. മൊ​ത്ത​മാ​യി എംഡിഎംഎ എ​ത്തി​ച്ച​ശേ​ഷം ചി​ല്ല​റ വി​ല്‍പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു പ​തി​വ്. സ്‌​കൂ​ള്‍—​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് വിപണനം.

Exit mobile version