Site icon Janayugom Online

പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ കത്തിച്ചു: തീയിട്ടത് കാപ്പ കേസ് പ്രതിയുടെ സഹോദരന്‍

jeep

കണ്ണൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ കാപ്പ കേസ് പ്രതിയുടെ സഹോദരന്‍ അഗ്നിക്കിരയാക്കി. കണ്ണൂർ വളപട്ടണം പോലീസ് സ്റ്റേഷനിലാണ് സംഭവം. സഹോദരനെ കസ്റ്റഡിയിലെടുത്തതിന്റെ പ്രതികാരമായാണ് ഇയാള്‍ വാഹനങ്ങള്‍ക്ക് തീയിട്ടതെന്നും കണ്ടെത്തി.  പുതിയതെരു സ്വദേശി ഷമീമാണ് തീയിട്ടത്. ഇയാളുടെ സഹോദരനെ കാപ്പ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.  അഞ്ച് വാഹനങ്ങള്‍ക്കാണ് ഇയാള്‍ തീയിട്ടത്.   ഇതില്‍ മൂന്ന് വാഹനങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു. തീ പൊലീസ് സ്റ്റേഷനിലേക്കും പടരുമായിരുന്നു. പൊലിസിന്റെ സമയോചിത ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി.

സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട ജീപ്പാണ് ആദ്യം കത്തിയത് ഇതിൽ നിന്ന് തീ പടർന്ന് രണ്ട് കാറുകൾ, ഒരു ബുള്ളറ്റ്, ഒരു സ്കൂട്ടർ എന്നിവയും കത്തി. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവമുണ്ടായത്.  കാപ്പ കേസിൽപ്പെട്ടയാളുടെ ജീപ്പാണ് കത്തിയത് . പ്രതിയ്ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.

Eng­lish Sum­ma­ry: Vehi­cles tak­en into cus­tody by the police were set on fire: Kap­pa case accused’s broth­er set the fire

You may also like this video

Exit mobile version