Site iconSite icon Janayugom Online

വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പ്രസംഗം അവഗണിച്ചു തള്ളേണ്ടത്; എമ്പുരാനെതിരായ ഭീഷണി നിസ്സാരമായി കാണാനാവില്ലെന്നും എം എ ബേബി

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പ്രസംഗം അവഗണിച്ചു തള്ളേണ്ടതാണെന്ന് സിപിഐ(എം) ജനറൽ സെക്രട്ടറി എംഎ ബേബി പറഞ്ഞു. എമ്പുരാൻ സിനിമക്കെതിരായ ഭീഷണി നിസ്സാരമായി കാണാനാവില്ല, ബിജെപിയുടേത് നവ ഫാസിസ്റ്റ് സർക്കാരാണ്. സംഘ പരിവാറിന്റെ താത്പര്യം സംരക്ഷിക്കാനാണ് പല ഗവർണർമാരും ശ്രമിക്കുന്നത്, ബിജെപി സർക്കാരിന്റെ പാവകളായി ഗവർണർമാർ മാറുകയാണ്.

ബിജെപിയെ താഴെ ഇറക്കാൻ എവിടെയൊക്കെ കോൺഗ്രസുമായി സഹകരിക്കണോ അവിടെയൊക്കെ അത് ചെയ്യുമെന്നും തിരുവനന്തപുരത്ത് മീറ്റ് ദി പ്രസിൽ അദ്ദേഹം പറഞ്ഞു. സിപിഐ (എം) ഇന്ത്യ സഖ്യത്തിൽ നിന്ന് പിന്മാറില്ല. ബിജെപിയെ താഴെ ഇറക്കാൻ ഞങ്ങൾ മാത്രം മതിയെന്ന് പ്രസ്താവന ഇറക്കിയത് കൊണ്ട് മാത്രം കാര്യമില്ല. കോൺഗ്രസിന്റെ കൂടി സഹായത്തോടെയേ ഇത് നടക്കൂ. എവിടെയൊക്കെ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിന്റെ സഹായം ആവശ്യമുണ്ടോ അവിടെയൊക്കെ സഹകരണം ഉണ്ടാകുമെന്നും ബേബി കൂട്ടിച്ചേർത്തു.

Exit mobile version